ഭൂമി ശാസ്ത്രം
അതിരുകള്‍
വടക്ക് : കുറ്റ്യാടിപ്പുഴ
തെക്ക് : അകലാപ്പുഴ, തിക്കോടി ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ് : പയ്യോളി ഗ്രാമ പഞ്ചായത്ത്
കിഴക്ക് : മേപ്പയ്യൂര്‍, കിഴരിയൂര്‍ ഗ്രാമ പഞ്ചായത്തുകള്‍
10.48 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള തുറയൂരിന്റെ ഭൂപ്രദേശം മുഖ്യമായും 5 തരത്തിലാണ്.
1. ഉയര്‍ന്ന പ്രദേശം(സമതലം ഉള്‍പ്പെടെ) 8%
2. ചരിവ് പ്രദേശം 14%
3. താഴവാരങ്ങള്‍ 22%
4. ചതുപ്പ് നിലങ്ങള്‍ 46%
5. തീരസമതലം 10%
ഇതില്‍ കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ വിസ്തീര്‍ണ്ണം 247.92 ഏക്കര്‍ മാത്രമാണ്. 296 ഏക്കര്‍ സ്ഥലം പുഴ, തോട് എന്നിവയായി കിടക്കുന്നു.
ഉയര്‍ന്ന പ്രദേശം
വിസ്തൃതിയില്‍ 8% വരുന്ന ഉയര്‍ന്ന പ്രദേശങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്ന് 70 മീറ്റര്‍ വരെ ഉയരത്തിലാണ്. മിക്ക പ്രദേശങ്ങളിലും ചെങ്കല്ല് കലര്‍ന്ന ചുവന്ന മണ്ണാണ്. കുറഞ്ഞ പ്രദേശത്ത് കരങ്കല് പാറ, ചെങ്കല്‍ പാറ എന്നിവയുണ്ട്. പെരിങ്കടമല, കൊറവട്ട, മാടോപ്പാനിമല, എന്നിവടങ്ങളില്‍ നീര്‍ച്ചാലുകളുമുണ്ട്. മഴക്കാലത്ത് മാത്രമെ ഇവിടെ കൃഷിക്ക് ആവശ്യമുളള ജല ലഭ്യതയുളളൂ. പൊതുവെ ജല ആഗീരണ ശേഷി കുറഞ്ഞ മണ്ണാണ്.
പഞ്ചായത്തിലെ പ്രധാനപ്പെട്ട കുന്നിന് പ്രദേശങ്ങള്‍ ഇവയാണ്
- തിരിക്കോട്ടും മുകളില്‍
- കിഴക്കാനത്തും മുകളില്‍
- മാതുകുന്ന്
- കുലുപ്പമല
- പെരിങ്കടമല
- പുലപ്രകുന്ന്
- കരുവഞ്ചേരികുന്ന്
- കാട്ടൂളികുന്ന്
- പാക്കനാര്കപുരം കുന്ന്
ചതുപ്പ് നിലങ്ങള്‍
പഞ്ചായത്തിലെ മൊത്തം വിസ്തൃതിയുടെ ഏകദേശം 26% ചതുപ്പ് നിലങ്ങളാണ്. (ചിറക്കര, തോലേരി, കുലുപ്പ, കീരങ്കൈ, വണ്ണാര്‍ കൈ ഭാഗം , ചെറുപുഴ പ്രദേശം)
തണ്ണീര്‍തടങ്ങള്‍
പഞ്ചായത്തിന്റെ തെക്ക് ഭാഗത്ത് പ്രധാനപ്പെട്ട ഒരു കായലുണ്ട്. അകലാപ്പുഴ കായല്‍. ഇതിന്റെ ആവാസ പ്രദേശമാണ് 1,10,11,12,13,14 തുടങ്ങിയ വാര്‍ഡുകള്‍
പരിസ്ഥിതി സവിശേഷതകള്‍
ചെങ്കല്‍ ക്വാറികളോ, കരിങ്കല്‍ ക്വാറികളോ മണല്‍ വാരലോ ഇപ്പോള്‍ നമ്മുടെ പഞ്ചായത്തില്‍ നടക്കുന്നില്ല. എന്നാല്‍ ഇവ മൂന്നും ഇവിടെ നിര്‍ബാധം നടത്തിയതിന്റെ പ്രതിഫലനങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കുന്നിടിച്ച് വയല്‍ നികത്തി കെട്ടിട നിര്‍മ്മാണം നിര്‍ബാദം നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. ഇതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ കുടിവെളള സ്രോതസ്സിന്റെ അളവ് ഗണ്യമായി കുഞ്ഞ ഒരു പ്രദേശമാണിത്(ചെറുകുന്ന്, മാതുകുന്ന്, കുലുപ്പ കുന്ന്, പെരിങ്കടമല, തങ്കമല, കുയിമ്പിലുന്ത് എന്നീ പ്രദേശങ്ങളിലെ കല്ലും മണ്ണും) ഗാര്‍ഹിക മാലിന്യങ്ങള്‍ ഒരു പരിധിവരെ ഉറവിടങ്ങളില്‍ തന്നെ നശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പഞ്ചായത്ത് നിയന്ത്രണത്തില്‍ മാലിന്യ സംസ്കരണ പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. രാത്രിയുടെ മറവില്‍ അന്യപ്രദേശങ്ങളിലുളള ജൈവ മാലിന്യങ്ങളും പ്രാദേഷിക കച്ചവട സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങളുമടക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നത് ഗുരുതര മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.