ഒറ്റ നോട്ടത്തില്‍
.പൊതു വിവരങ്ങള്‍
1964-ല്‍ നിലവില്‍ വന്ന തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 1969-ല്‍ വിഭജിച്ച് ഇന്നത്തെ രൂപത്തിലുളള 10.48 ച.കി.മി വിസ്തൃതിയുളള തുറയൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ സ്ഥിതി ചെയ്യുന്നു. വടകര പാര്‍ലിമെന്‍റ് മണ്ഡലം , പേരാമ്പ്ര നിയമസഭ മണ്ഡലം എന്നിവയില്‍ ഉള്‍പ്പെടുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപഞ്ചായത്ത് ഇരിങ്ങത്ത്,വിളയാട്ടൂര്‍, പയ്യോളി അങ്ങാടി , ബ്ലോക്ക് ഡിവിഷനുകളിലും പയ്യോളി അങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഉള്‍പ്പെടുന്നു.
1962-ല്‍ സെപ്ഷല്‍ ഓഫീസറുളള തുറയൂര്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നെങ്കിലും പ്രായപൂര്‍ത്തി വോട്ടവകാശത്തിലുളള തെരഞ്ഞെടുപ്പ് നടന്നത് 1963-ലാണ് .തുടര്‍ന്ന് 1-1-1964-ല്‍ ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി നിലവില്‍വന്നു. കെ.മെയ്തീന്‍ മാസ്റ്റര്‍ പ്രസിഡന്റ് , ഇ.കെ.ശ്രീധരന്‍ വൈസ് പ്രസിഡണ്ടുമായ 8 അംഗങ്ങളുളള ഭരണസമിതിയായിരുന്നു അത് . ഭരണസമിതിയംഗങ്ങള്‍-1.കെ.മെയ്തീന്‍ മാസ്റ്റര്‍ ,2.ഇ.കെ.ശ്രീധരന്‍ , 3.കണ്ണത്താഴ പക്രന്‍ , 4.പുതിയോട്ടില്‍ സൂപ്പി, 5.കെ.സി.ചന്തുകുട്ടിക്കുറുപ്പ്, 6.ഇയ്യാലോല്‍ കുഞ്ഞിക്കണ്ണന്‍ , 7.സി.വി.അമ്മോട്ടി , 8.എന്‍.വി.ചാത്തു. 1969ല്‍ തുറയൂര്‍ പഞ്ചായത്ത് വിഭജിച്ച് തുറയൂര്‍ ,കീഴരിയൂര്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. തുറയൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റായി കെ.മെയ്തീന്‍ മാസ്റ്റര്‍ തുടര്‍ന്നു.
1980ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 8 അംഗങ്ങളുളള ഭരണസമിതി അധികാരത്തില്‍ വരികയും പി ഇബ്രാഹിം മാസ്റ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.